കൊച്ചി മെട്രോയ്ക്കുള്ള കോച്ച് നിര്‍മ്മാണം ഈ മാസം 21ന് ആരംഭിക്കും. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ'പദ്ധതി പ്രകാരം ആള്‍സ്റ്റോം കമ്പനിയാണ് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം.
കമ്പനിയുടെ നെല്ലൂരിലെ ഫാക്ടറിയില്‍ മാര്‍ച്ച് 21ന് നടക്കുന്ന നിര്‍മാണോദ്ഘാടനച്ചടങ്ങില്‍ വെങ്കയ്യ നായിഡുവും പങ്കെടുക്കും. ചടങ്ങില്‍ സംസ്ഥാന വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് കേരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കും. അന്ന് തന്നെ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും.
കോച്ച് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ ഇന്ത്യയില്‍ നിന്നു തന്നെയാണ് വാങ്ങുന്നത്. അതിനാല്‍ വില കുറയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.