കൊച്ചി മെട്രോ എം ഡിക്കെതിരെ സുധീരന്‍

ശനി, 7 ജനുവരി 2012 (16:55 IST)
PRO
PRO
കൊച്ചി മെട്രോ എം ഡി ടോം ജോസിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത്. ആഗോള ടെന്‍ഡറുമായി മുന്നോട്ട് പോകുമെന്ന് ടോം ജോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സുധീരന്‍ രംഗത്ത് വന്നിരിക്കുന്നത്.

ആഗോള ടെന്‍ഡറുമായി മുന്നോട്ടു പോകുമെന്ന ടോം ജോസിന്റെ പരാമര്‍ശം അനാവശ്യമാണ്. ഇത്തരത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഡി എം ആര്‍ സിയെയും ഇ ശ്രീധരനെയും ഒഴിവാക്കി മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോകരുതെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക