കൊച്ചി നഗരത്തിലെ ഗട്ടറുകള്‍ നികത്താനെത്തിയത് ചലച്ചിത്രതാരം ജയസൂര്യ

ഞായര്‍, 21 ജൂലൈ 2013 (13:21 IST)
PRO
കൊച്ചി നഗരത്തിലെ റോഡുകളിലെ വലിയ കുഴികളടക്കാന്‍ ടിപ്പറിലെത്തിയ ചലച്ചിത്രതാരം ജയസൂര്യയെ കണ്ട് നാട്ടുകാര്‍ അമ്പരന്നു. ഷൂട്ടിംഗാണെന്നു കരുതി മടിച്ചു നിന്ന് ശേഷം കാര്യം മനസിലായതോടൊപ്പം താരത്തോടൊപ്പം ആരാധകരും ചേര്‍ന്നു.

പ്രധാന ജംഗ്ഷനുകളിലെയെല്ലാം ഗട്ടറുകള്‍ നികത്തിയാണ് താരവും ആരാധകരും മടങ്ങിയത്. നഗരത്തിലെ ഗട്ടറില്‍ അപകടങ്ങളില്‍പ്പെട്ട് കഴിഞ്ഞ ദിവസവും രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. രാത്രി പത്തുമണിയോടെയായായിരുന്നു ജയസൂര്യയും സുഹൃത്തുക്കളും എത്തിയത്.

ടിപ്പര്‍ ലോറി നിറയെ മെറ്റലും പാറപ്പൊടിയുമായാണ് ഇവര്‍ എത്തിയത്. കൊച്ചി മേനക ജങ്ഷനിലെ ഗട്ടറടയ്ക്കാനായിരുന്നു ആദ്യ ശ്രമം. ജയസൂര്യതന്നെ ടിപ്പര്‍ ലോറിയുടെ മുകളില്‍ കയറി മെറ്റല്‍ ഗട്ടറിലേക്ക് കോരിയിട്ടു. ഇത് കണ്ട് നാട്ടുകാരും ഒപ്പം ചേര്‍ന്നു.

മെറ്റലിട്ടശേഷം പാറപ്പൊടി നിരത്തി. ഗട്ടറിലെ അപകടക്കെണികളില്‍പ്പെട്ട് നിരവധി ജീവനുകള്‍ പൊലിയുന്നതുകണ്ടാണ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചതെന്നും ജ

വെബ്ദുനിയ വായിക്കുക