തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന് ടി ജെ ജോസഫിന്റെ കൈ വെട്ടിയ ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികളില്‍ ഒരാളെ കൃത്യനിര്‍വഹണത്തിന് ശേഷം ആലുവയിലെത്തിച്ച കാറാണ് കസ്റ്റഡിയിലെടുത്തത്. കാലടി സ്വദേശിയായ നജീബിന്റേതാണ് കറുത്ത നിറമുള്ള ഈ ലാന്‍സര്‍ കാര്‍.
ജോസഫിനെ അക്രമിക്കുന്നതിനിടെ പരുക്കേറ്റ ഒരു പ്രതിയെ, നേരത്തേ അറസ്റ്റിലായ ഡോ. റെനീഫിന്റെ വീട്ടില്‍ ചികിത്സയ്ക്കെത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവിടെനിന്ന് പ്രതിയെ ഈ കാറില്‍ ആലുവയിലെത്തിച്ച ശേഷം, മറ്റൊരു കാറില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആലുവ റൂറല്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഉടമസ്ഥനായ നജീബിനെതിരെ കേസെടുക്കുമെന്നറിയുന്നു.
അതിനിടെ, എസ് ഡി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി മൊയ്തീന് കുഞ്ഞിനെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തു. ഇയാളുടെ വീട്ടില്‍ നിന്ന് മതവൈരം വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖകളും സി ഡികളും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു.