കൈക്കൂലിക്കേസ്; വില്ലേജ് ഓഫീസര്‍ക്ക് തടവും പിഴയും

തിങ്കള്‍, 20 ഫെബ്രുവരി 2017 (12:26 IST)
കൈക്കൂലിക്കേസില്‍ പിടിയിലായ വില്ലേജ് ഓഫീസര്‍ക്ക് തടവും പിഴയും ശിക്ഷയായി വിധിച്ചു. ഇപ്പോള്‍ ആറ്റിങ്ങല്‍ ഡെപ്യൂട്ടി തഹസീല്‍ദാറായ പ്രഫുല്ല കുമാറിനെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
 
അഞ്ചല്‍ ഇട്ടിവ വില്ലേജ് ഓഫീസറായിരിക്കെ ലൊക്കേഷന്‍, ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനായി 500 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് പ്രഫുല്ല കുമാറിനു 18 മാസം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചത്. വയ്യാനം സ്വദേശി നാസറില്‍ നിന്നാണ് പ്രഫുല്ല കുമാര്‍ കൈക്കൂലി വാങ്ങവേ വലയിലായത്.
 
സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ നല്‍കി ദിവസങ്ങള്‍ കഴിഞ്ഞും ഇവ നല്‍കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പ്രഫുല്ല കുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കൊല്ലം വിജിലന്‍സാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടിയത്

വെബ്ദുനിയ വായിക്കുക