കേസൊതുക്കാന്‍ മന്ത്രവാദിയും കൂട്ടരും ലക്ഷങ്ങള്‍ തട്ടി!

വെള്ളി, 31 മെയ് 2013 (16:00 IST)
PRO
PRO
മലപ്പുറം ജില്ലയില്‍ ചിട്ടിക്കമ്പനി നടത്തി വന്നിരുന്ന ആളില്‍ നിന്ന് ക്ഷക്കണക്കിനു രൂപാ തട്ടിയെടുത്തതായി പരാതി. നിലമ്പൂര്‍, കോഴിക്കോട്, പാലക്കാട്, എടക്കര എന്നിവിടങ്ങളില്‍ നന്നായി പ്രവര്‍ത്തിച്ചു വരുന്ന ചോലക്കാ പറമ്പില്‍ ചിട്ടിഫണ്ട് ഉടമയില്‍ നിന്നാണ്‍ ലക്ഷങ്ങള്‍ തട്ടിയതെന്ന് റിപ്പോര്‍ട്ട്.

ചിട്ടിക്കമ്പനിയില്‍ തൊഴില്‍ തട്ടിപ്പ് എന്നാരോപിച്ച് സഹകരണബാങ്ക് മുന്‍ ജീവനക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസൊതുക്കിത്തീര്‍ക്കാന്‍ മന്ത്രി, ജഡ്ജി എന്നിവര്‍ക്ക് നല്‍കാനെന്ന പേരിലാണ്‍ ചിട്ടിക്കമ്പനി
ഉടമയില്‍ നിന്ന് രൂപ തട്ടിയെടുത്തത്.

തട്ടിപ്പു സംഘത്തില്‍ ഒരു മന്ത്രവാദിയുമുണ്ടെന്നാണറിയുന്നത്. മലപ്പുറം അഹമ്മദ് കുട്ടി എന്നയാളെ ചിട്ടിക്കമ്പനി ഉടമ ചികിത്സയ്ക്കായി സമീപിച്ചിരുന്നതും തട്ടിപ്പുകാര്‍ മുതലെടുത്തിട്ടുണ്ടെന്നറിയുന്നു.

വെബ്ദുനിയ വായിക്കുക