വിവാദമായ അസിസ്റ്റന്റ് ഗ്രേഡ് നിയമനങ്ങള്‍ റദ്ദാക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നിയമനം റദ്ദാക്കണമെന്ന് ഉപലോകായുക്ത ഉത്തരവിട്ടിരുന്നു. ഇത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമായത്.
ലോകായുക്ത വിധി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന ഇടത് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ലോകായുക്ത വിധി അംഗീകരിക്കണമെന്നും ഇതിനെതിരേ സര്‍വകലാശാല അപ്പീല്‍ നല്‍കാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ വാദിച്ചു. ഇത് ഏറെ നേരം ബഹളത്തിന് ഇടയാക്കി.
തുടര്‍ന്ന് വോട്ടെടുപ്പിലൂടെ നിയമനം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എട്ടിനെതിരേ 11 വോട്ടുകള്‍ക്കാണ് തീരുമാനമെടുത്തത്.