കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ കാലിനടിയില്‍: വി എസ്
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2012 (13:13 IST)
PRO
PRO
കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പ്രധാനമന്ത്രിയുടെ കാലിനടിയില്‍ കരഞ്ഞുകഴിയുന്നവരാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ എന്ന് വി എസ് തിരുവനന്തപുരത്ത് പറഞ്ഞു. എയര്‍ഇന്ത്യ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുന്ന വിഷയത്തില്‍ മന്ത്രിമാര്‍ ഇടപെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുണ്ടൂര്‍ വിമതരുടെ കാര്യത്തില്‍ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന തീരുമാനം പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വി എസ് പ്രതികരിച്ചു. പാര്‍ട്ടി നിലപാടിലെ ശരിയും തെറ്റും സഖാക്കള്‍ തന്നെയാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.