മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യമേ പറഞ്ഞിരുന്നു, ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിച്ചാലും അതിന്‍റെ പ്രധാന ഉത്തരവാദി താനാണെന്ന്. ഇപ്പോള്‍ യു ഡി എഫിന് കേരളത്തില്‍ പ്രതികൂല സാഹചര്യത്തിലും മികച്ച വിജയം നേടാന്‍ കഴിഞ്ഞിരിക്കുന്നു. വിജയത്തിന്‍റെ ഒന്നാമത്തെ അവകാശി ഉമ്മന്‍ചാണ്ടി തന്നെ.
യു ഡി എഫിന് പത്തില്‍ കുറവ് സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചതെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് ഒരുപക്ഷേ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവരുമായിരുന്നു. ഇനി ഉമ്മന്‍ചാണ്ടിക്ക് പേടിക്കാനൊന്നുമില്ല. ധൈര്യമായി അധികാരസ്ഥാനത്ത് തുടരാം. മന്ത്രിസഭയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താം.
കേരളത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന്‍റെ കേന്ദ്രമന്ത്രിമാരെല്ലാം വിജയിച്ചു. കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോയ്ക്കും കണ്ണൂരില്‍ കെ സുധാകരനുമേറ്റ തോല്‍വിയാണ് കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയത്. ഇടുക്കിയും കണ്ണൂരും തൃശൂരും ചാലക്കുടിയും കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടിവന്നു.
വലിയ വിവാദങ്ങളില്‍ കുടുങ്ങിയ കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ആന്‍റോ ആന്‍റണിയും വിജയിച്ചത് കോണ്‍ഗ്രസിന് ആശ്വാസമായി.
കൊല്ലത്ത് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയെ പ്രേമചന്ദ്രന്‍ മലര്‍ത്തിയടിച്ചതും യു ഡി എഫിന് ആവേശം നല്‍കി.
എന്തായാലും രാജ്യമൊട്ടാകെ കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടപ്പോള്‍ മെച്ചപ്പെട്ട പ്രകടനം നല്‍കിയതിലൂടെ ഏറ്റവും കൂടുതല്‍ ആശ്വസിക്കുന്നത് ഉമ്മന്‍ചാണ്ടി തന്നെയായിരിക്കും.