ഇന്ന് മഹാശിവരാത്രി. ശിവ പഞ്ചാക്ഷരീ മന്ത്രങ്ങളുമായി പതിനായിരങ്ങളാണ് ആലുവ മണപ്പുറത്ത് സംഗമിക്കുക.
ബലിതര്‍പ്പണ ചടങ്ങുകള്‍ അര്‍ദ്ധ രാത്രിയോടെ ആരംഭിക്കും. മണപ്പുറത്ത് പൂജാകാര്യങ്ങള്‍ക്ക് തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി സുബ്രമണ്യന്‍ നമ്പുതിരി എന്നിവര്‍ നേതൃത്വം നല്‍കും.
ഇപ്രാവശ്യം ഭക്തജനങ്ങളുടെ സൌകര്യാര്‍ത്ഥം താല്‍ക്കാലിക നടപ്പാലം ഒരുക്കിയിട്ടുണ്ട്. ഇതു മൂലം വളളത്തില്‍ കയറാതെ ഭക്തജനങ്ങള്‍ക്ക് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താം. കനത്ത സുരക്ഷ ആണ് ശിവരാത്രിയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി പ്രമാണിച്ച് പ്രത്യേക പൂജകള്‍ നടക്കുന്നുണ്ട്. വന്‍ തിരക്കാണ് രാവിലെ മുതല്‍ ക്ഷേത്രങ്ങളില്‍ അനുഭവപ്പെടുന്നത്. തിരുവനന്തപുരത്തെ പ്രസിദ്ധമായ മേജര്‍ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ അതിരാവിലെ മുതല്‍ നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നു.