കെ എസ് യുക്കാര്‍ക്ക് തല്ല്; ആശുപത്രിയിലും മര്‍ദ്ദനം
തിങ്കള്‍, 9 ഫെബ്രുവരി 2009 (15:12 IST)
കോട്ടയം: കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പൊലീസിന്‍റെ തല്ല്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെയും മര്‍ദ്ദനം.
പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു എന്നാരോപിച്ച് തിങ്കളാഴ്ച രാവിലെയാണ് കെ എസ് യു കോട്ടയം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടന്നത്. മാര്‍ച്ച് കളക്ടറേറ്റിന് സമീപം പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷം നടന്നു.
ഇതിനിടെ പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. ഒട്ടേറെ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെയും മര്‍ദ്ദനമേറ്റതായി കെ എസ് യു ജില്ലാ നേതൃത്വം ആരോപിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.