കെ എം മാണി എൽഡിഎഫിലേക്ക്?

ചൊവ്വ, 2 മെയ് 2017 (08:16 IST)
കെ എം മാണിയേയും കേരള കോൺഗ്രസ് എമ്മിനേയും എൽഡിഎഫിലേക്ക് എത്തിക്കാൻ നീക്കങ്ങൾ നടക്കുന്നതായി സൂചന. എൽഡിഎഫ് ഘടകകക്ഷി നേതാവായ സ്കറിയ തോമസാണ് ഈ തീരുമാനങ്ങൾക്ക് പിന്നിലെന്നാണ് സൂചനകൾ.
 
ഇങ്ങനെ സംഭവിച്ചാൽ, കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്നും വിട്ടുപിരിഞ്ഞ സ്കറിയ തോമസിന് വീണ്ടും മാണിയുമായി കൈകോർക്കാനുള്ള അവസരമാണ് ഇതോടെ കൈവരുന്നത്. സിപിഎമ്മിന്റെ അറിവോടെയാണ് ഈ നീക്കമെന്നാണ് വിവരം. 

വെബ്ദുനിയ വായിക്കുക