പാലാ നിയമസഭ മണ്ഡലത്തില്‍ കെ എം മാണിക്കെതിരെ എൻ സി പിയുടെ മാണി സി കാപ്പൻ മൽസരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മാണിക്കെതിരെ പാലായില്‍ മത്സരിച്ചത് കാപ്പനായിരുന്നു. 2001ലെ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിനു മേലെയുണ്ടായിരുന്ന കെ എം മാണിയുടെ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അയ്യായിരത്തിലേക്ക് എത്തിക്കാൻ കാപ്പന് കഴിഞ്ഞിരുന്നു. കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വം കൂടി തീരുമാനിച്ചതോടെ മാണിക്ക് പാലാ ജയിച്ചു കയറുക അത്ര എളുപ്പമാകില്ലെന്ന് ഉറപ്പ്.