കെപിസിസി അധ്യക്ഷന്‍; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വവുമായി 16-ന് ചര്‍ച്ച നടത്തും

ബുധന്‍, 15 ജനുവരി 2014 (12:20 IST)
PTI
കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വവുമായി 16-ന് അവസാനവട്ട ചര്‍ച്ച നടത്തും. 17-ന് ഡല്‍ഹിയില്‍ എ.ഐ.സി.സി. സമ്മേളനമുണ്ട്. 17-നോ 18-നോ പുതിയ കെ.പി.സി.സി. അധ്യക്ഷനെ പ്രഖ്യാപിക്കും.

ഐ വിഭാഗത്തില്‍നിന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, കെ.സുധാകരന്‍ എം.പി. ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. എ വിഭാഗത്തില്‍നിന്ന് എംഎം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.സി. വിഷ്ണുനാഥ് എന്നിവരുടെ പേരുകളും ഉയര്‍ന്നു.

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍, എഐസിസി സെക്രട്ടറി വിഡി സതീശന്‍ എംഎല്‍എ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പേരുകളാണ് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.

രാഹുലിന്റെ താത്പര്യം കണക്കിലെടുത്താണ് കൂടുതല്‍ യുവനേതാക്കളുടെ പേരുകള്‍ മുന്നോട്ടുവരുന്നത്.

വെബ്ദുനിയ വായിക്കുക