അമേരിക്കയില്‍ 60 യാത്രക്കാരുമായി പോയ വിമാനം സൈന്യത്തിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. കൂട്ടിയിടിയേത്തുടര്‍ന്ന് അഗ്നിഗോളമായ വിമാനം പട്ടോമക് നദിയില്‍ വീഴുകയായിരുന്നു. കണ്‍സാസില്‍ നിന്നും വാഷിംഗ്ടണിലേക്ക് വന്ന 5342 വിമാനമാണ് അപകടത്തില്‍ പെട്ടത്. ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തില്‍ 60 പേരുണ്ടായിരുന്നു എന്നാണ് വിവരം.