കഴിഞ്ഞ കാലവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 14 കോടി 62 ലക്ഷം രൂപ അനുവദിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ.പി. രാജേന്ദ്രന്‍ അറിയിച്ചു.
കൃഷി നാശത്തിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം അനുസരിച്ചാണ് ഓരോ ജില്ലക്കും തുക അനുവദിച്ചിരിക്കുന്നത്. ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ എത്രയും വേഗം തുക വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. വിവിധ ജില്ലകള്‍ക്ക് അനുവദിച്ച തുക താഴെ പറയുന്നു.
വയനാട് - 3.40 കോടി, തൃശൂര്‍ - 2.36 കോടി, കോഴിക്കോട് - 2 കോടി, മലപ്പുറം - 1.52 കോടി, പാലക്കാട് - 1.33 കോടി, ആലപ്പുഴ - 1 കോടി, കണ്ണൂര്‍ - 84 ലക്ഷം, ഇടുക്കി - 67 ലക്ഷം, എറണാകുളം - 42 ലക്ഷം, കൊല്ലം - 33 ലക്ഷം, പത്തനംതിട്ട - 32 ലക്ഷം, കാസര്‍കോട് - 20 ലക്ഷം, കോട്ടയം - 15.5 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.