കുറ്റക്കാരനാണെന്ന് വിധിക്കുന്ന ജനപ്രതിനിധിയെ അയോഗ്യനാക്കുന്നത് ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനം: സിപിഎം

വെള്ളി, 12 ജൂലൈ 2013 (21:42 IST)
PRO
കുറ്റക്കാരനാണെന്ന് വിധിക്കുന്ന ജനപ്രതിനിധിയെ അയോഗ്യനാക്കുന്നത് ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണെന്നും വിധി തിരുത്തണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

ശിക്ഷിക്കപ്പെടുന്നയാള്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സമയപരിധിയായ മൂന്നുമാസം ജനപ്രതിനിധിയായി തുടരാമെന്നാണ് ഈ നിയമത്തില്‍ പറയുന്നതെന്നും ശിക്ഷിക്കപ്പെടാതെ വിചാരണത്തടവുകാരനായി കഴിയുന്ന വ്യക്തിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം ഇല്ലാതാക്കുകയാണ് സുപ്രീംകോടതി ചെയ്യുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

രാഷ്ട്രീയപ്രവര്‍ത്തകരുടെ മേല്‍ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന ഇക്കാലത്ത് ലക്ഷക്കണക്കിന് വിചാരണത്തടവുകാരാണ് നീതിന്യായവ്യവസ്ഥയിലെ കാലതാമസം കാരണം കേസില്‍ തീര്‍പ്പുകല്പിക്കപ്പെടാതെ ജയിലില്‍ കഴിയുന്നതെന്നും സുപ്രീംകോടതി വിധി ഇവരുടെ കേസുകള്‍ ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ഇവരെ വിലക്കാന്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കും പാര്‍ട്ടികള്‍ക്കും കഴിയുമെന്ന് സിപിഎം ആരോപിച്ചു.

വെബ്ദുനിയ വായിക്കുക