കുന്ദംകുളം മേഖലയില്‍ അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റില്‍ വന്‍നാശനഷ്ടം. ആർത്താറ്റ്, കുന്നംകുളം, ചെമ്മണ്ണൂർ, മറ്റം എന്നിവിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ചുഴലിക്കാറ്റില്‍ രണ്ട് പള്ളികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആർത്താറ്റ് സെന്റ്.മേരീസ് ഓർത്തഡോക്സ് കത്രീഡൽ, ഹോളിക്രോസ് പള്ളി, സെന്റ്തോമസ് പള്ളി, സെന്റ്തോമസ് എൽപി സ്കൂൾ എന്നിവയ്ക്കാണ് നാശമുണ്ടായത്. ആർത്താറ്റ് സെന്റ്.മേരീസ് ഒാർത്തഡോക്സ് കത്രീഡലിന്റെ മേൽക്കൂരയിലെ ഓടുകൾ വീണാണ് 15 പേർക്ക് പരുക്കേറ്റത്.