കുടുംബശ്രീ ഹോട്ടലുകള്‍ക്ക് പച്ചക്കറി നല്‍കും: മന്ത്രി
ശനി, 15 ഓഗസ്റ്റ് 2009 (17:07 IST)
സംസ്ഥാനത്തെ കുടുംബശ്രീ മാവേലി ഹോട്ടലുകള്‍ക്ക് ന്യായവിലയ്ക്ക് പച്ചക്കറി ലഭ്യമാകുമെന്ന് ഭക്‍ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്‍ പറഞ്ഞു. തൃശ്ശൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഹോര്‍ട്ടികോര്‍പ്പ് വഴി ന്യായവിലയ്ക്ക് പച്ചക്കറികള്‍ നല്‍കാനാണ് പദ്ധതിയിടുന്നത്. അരിയും ന്യായവിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൂടുതല്‍ മാവേലി ഹോട്ടലുകള്‍ ആരംഭിക്കുമെന്നും സി ദിവാകരന്‍ അറിയിച്ചു.