കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാനുള്ള ശ്രമം അനുവദിക്കില്ല, രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കും: മുഖ്യമന്ത്രി

ഞായര്‍, 21 മെയ് 2017 (14:12 IST)
കുടിയേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരെ കയ്യേറ്റക്കാരാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. അത് അനുവദിക്കില്ല. കള്ള വിദ്യകളിലൂടെ കയ്യേറ്റം നടത്തുന്ന വന്‍കിടക്കാരെ പുറത്താക്കും. സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ അതു തിരിച്ചു നല്‍കുന്നതാണ് നല്ലതെന്നും പിണറായി വ്യക്തമാക്കി.
 
രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കും. പതിനായിരം പട്ടയം നല്‍കാന്‍ കഴിയാത്തത് സര്‍ക്കാരിന് കുറവായിപ്പോയി. പട്ടയ വിതരണനടപടികള്‍ അതിവേഗത്തിലാക്കാന്‍ കഴിഞ്ഞില്ല. കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും സര്‍ക്കാര്‍ രണ്ടായിതന്നെയാണ് കാണുന്നതെന്നും ഇടുക്കിയിലെ പട്ടയമേളയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക