കിളിരൂര്‍: വിധിയില്‍ തൃപ്തനല്ലെന്ന് ശാരിയുടെ അച്ഛന്‍

തിങ്കള്‍, 6 ഫെബ്രുവരി 2012 (12:29 IST)
PRO
PRO
കിളിരൂര്‍ പീഡനക്കേസില്‍ തിരുവനന്തപുരം സി ബി ഐ കോടതി പ്രസ്താവിച്ച വിധിയില്‍ തൃപ്തനല്ലെന്ന് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍. കേസില്‍ ഉന്നതരെ കണ്ടെത്താന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരായി കൂടുതല്‍ പേര്‍ ഉണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശാരിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടന്നിട്ടില്ല. സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് പോലും കൃത്രിമമായി തയ്യാറാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. ശാരിയുടെ മരണകാരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക