കാവ്യാ മാധവന് എന്നെ അറിയാം: പള്‍സര്‍ സുനി

ചൊവ്വ, 22 ഓഗസ്റ്റ് 2017 (11:54 IST)
നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന് തന്നെ അറിയാമെന്ന വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. തന്നെ അറിയില്ലെന്ന് പറഞ്ഞ കാവ്യാ മാധവന്റെ മൊഴി കള്ളമാണെന്നും സുനി പറയുന്നു. കുന്നം‌കുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍
 
കേസിലെ ‘മാഡം’ നിരപരാധിയാണെന്നും സുനി പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് പങ്കില്ലെന്നും  സുനി വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തില്‍ മാഡത്തിന് പങ്കുണ്ടെന്നായിരുന്നു സുനി നേരത്തേ പറഞ്ഞത്. അതൊരു സിനിമാ നടി ആണെന്നും ഉടന്‍ പേര് വെളിപ്പെടുത്തുമെന്നും സുനി വ്യക്തമാക്കിയിരുന്നു. 
 
എന്നാല്‍, പറഞ്ഞ ദിവസം മാഡം ആരാണെന്ന് വെളിപ്പെടുത്താന്‍ സുനിക്ക് കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് മാഡത്തെ കുറിച്ച് താന്‍ വിശദമായി എഴുതി തുടങ്ങിയെന്നും സത്യങ്ങള്‍ ഉടന്‍ വെളിച്ചത് വരുമെന്നും സുനി തന്നെ വ്യക്തമാക്കിയിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍