കാലിക്കറ്റിലെ കവിത വിവാദം: കലാസൃഷ്ടികള്‍ ബാഹ്യസമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി പിന്‍വലിക്കരുതെന്ന് കവി സച്ചിദാനന്ദന്‍
വ്യാഴം, 25 ജൂലൈ 2013 (14:23 IST)
PRO
ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായെദിന്റെ കവിത കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകത്തില്‍ ഉള്‍പ്പെട്ടത് പിന്‍വലിക്കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ശ്രമിക്കുന്നത് ശരിയല്ലെന്ന് കവി സച്ചിദാനന്ദന്‍.
കവിത പിന്‍വലിക്കുന്നത് സത്യാവസ്ഥ മനസില്ലാക്കാതെയാണെന്നും കലാസൃഷ്ടികള്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പിന്‍വലിക്കരുതെന്നും കവി പറഞ്ഞു. തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദത്തെത്തുടര്‍ന്നാണ് കാലിക്കറ്റ് സര്‍വകലാശാല അല്‍ റുബായെദിന്റെ കവിത പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
താന്‍ ആ കവിത വായിച്ചിട്ടുണ്ടെന്നും ഒറ്റപ്പെടലിന്റെ വേദനയാണ് ഈ കവിതയിലെന്നും അമേരിക്ക തീവ്രവാദബന്ധം ആരോപിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ തന്നെ അത് തിരുത്തിയെന്നും കവി സച്ചിദാനന്ദന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.
അടുത്ത പേജ്- അമേരിക്കന്‍ പട്ടാളം പിടികൂടി ഗ്വാണ്ടനാമോ തടവറയിലടച്ചു
PRO
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള 'കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍' എന്ന ഇംഗ്ലീഷ് പുസ്തകത്തിലാണ് അല്‍ റുബായിദിന്റെ 'ഓഡ് ടു ദ സീ' എന്ന കവിത ഉള്‍പ്പെട്ടത്. നെരൂദ, കമലാദാസ്, മായ ആംഗ്‌ളോ, ഇംതിയാസ് ധാര്‍ക്കര്‍, സില്‍വിയ പ്ലാത്ത് തുടങ്ങിയവരുടെ കവിതകളും പുസ്തകത്തിലുണ്ട്.
അല്‍ റുബായിദ് സൗദി പൗരനാണെന്നും സൗദി അറേബ്യയിലെ ഇമാം മുഹമ്മദ് ബിന്‍ സൗദ് സര്‍വകലാശാലയില്‍നിന്ന് ശരിയത്ത് നിയമത്തിലാണ് ബിരുദം കരസ്ഥമാക്കിയതെന്നും കവിയെ പരിചയപ്പെടുത്തുന്ന ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. ഇവിടെനിന്ന് അഫ്ഗാനിസ്താനില്‍ പോയ സമയത്താണ് അമേരിക്കന്‍ പട്ടാളം പിടികൂടി ഗ്വാണ്ടനാമോ തടവറയിലടച്ചത്. അഞ്ചുവര്‍ഷം ജയിലിലിട്ടശേഷം വിട്ടയച്ചു.
ഗ്വാണ്ടനാമോ തടവറയിലെ ചുമരുകളില്‍ പേസ്റ്റ് ഉപയോഗിച്ചും പാത്രങ്ങളില്‍ കരിക്കട്ട ഉപയോഗിച്ചും അല്‍ റുബായിഷ് എഴുതിയ കവിതകള്‍ ജയില്‍ സന്ദര്‍ശനം നടത്തിയ അഭിഭാഷകര്‍ (അറ്റോര്‍ണി) ശേഖരിച്ച് പുസ്തകമാക്കുകയായിരുന്നു. 22 കവിതകളോട് കൂടി 'പോയംസ് ഫ്രം ഗ്വാണ്ടനാമോ' എന്ന പേരിലിറക്കിയ പുസ്തകത്തില്‍ അല്‍ റുബായിഷിന്‍േറതുള്‍പ്പെടെ 17 കവിതകള്‍ തടവുകാരുടേതായിരുന്നെന്ന് പാഠപുസ്തകത്തില്‍തന്നെ വ്യക്തമാക്കുന്നുണ്ട്.
പ്രസ്തുത പുസ്തകം തയ്യാറാക്കുമ്പോള്‍ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട നല്ല കവിതകള്‍ക്കുവേണ്ടി അന്വേഷിക്കുന്നതിനിടെയാണ് റുബായിദിന്റെ കവിത ഏതോ ഒരു ബോര്‍ഡ് അംഗം ശുപാര്‍ശ ചെയ്തതെന്ന് കാലിക്കറ്റ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ കെ രാജഗോപാലന്‍ വ്യക്തമാക്കി.
കവിതയുടെ മേന്മയും അത് ചര്‍ച്ചചെയ്യുന്ന വിഷയത്തെക്കുറിച്ചും മാത്രമേ ശ്രദ്ധിച്ചുള്ളൂവെന്നും കവിയുടെ ഭൂതകാലം അന്വേഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.