കാര്‍ത്തികേയനെ പ്രമുഖര്‍ അനുസ്മരിക്കുന്നു

ശനി, 7 മാര്‍ച്ച് 2015 (13:59 IST)
സ്‌നേഹംനിറഞ്ഞ പെരുമാറ്റത്തിലൂടെ ജനങ്ങളെ ആകര്‍ഷിച്ച മഹത് വ്യക്തിയായിരുന്നു അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയനെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു. ശാന്തനും സൗമ്യനും ആയിരുന്നു അദ്ദേഹം. കാര്‍ത്തികേയന്റെ ആകസ്മിക വേര്‍പാട് കേരളത്തിന് കനത്ത നഷ്‌ടമാണെന്ന് അദ്ദേഹം പറഞ്ഞു.
 
താങ്ങാനാവാത്ത ദുഖമാണ് കാര്‍ത്തികേയന്റെ വേര്‍പാട് നല്‍കുന്നത്. സൌമ്യനെങ്കിലും ആദര്‍ശത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നേതാവായിരുന്നു അദ്ദേഹം - വി എം സുധീരന്‍, കെ പി സി സി അധ്യക്ഷന്‍ 
 
കാര്‍ത്തികേയന്റെ വേര്‍പാട് ദു:ഖമുളവാക്കുന്നതാണ്. കാര്‍ത്തികേയന്റെ മരണം കേരള നിയമസഭയ്ക്ക് തീരാനഷ്‌ടമാണ്. - കോടിയേരി ബാലകൃഷ്ണന്‍, സി പി എം സംസ്ഥാന സെക്രട്ടറി
 
എല്ലാവരുടെയും സ്നേഹാദരങ്ങള്‍ പിടിച്ചു പറ്റിയ മഹദ് വ്യക്തിത്വമായിരുന്നു കാര്‍ത്തികേയന്റേത്. ജനപക്ഷ നിലപാടുകളില്‍ ഇച്‌ഛാശക്തിയോടെ ഉറച്ചു നിന്ന നേതാവായിരുന്നു അദ്ദേഹം. - പി ജെ ജോസഫ്, മന്ത്രി 
 
കറ പുരളാത്ത നേതാവിനെയാണ് നഷ്ടമായത്. ശത്രുക്കളെപ്പോലും മിത്രങ്ങളാക്കിയ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
അടൂര്‍ പ്രകാശ് - പന്ന്യന്‍ രവീന്ദ്രന്‍, സി പി ഐ നേതാവ് 
 
രാഷ്‌ട്രീയ രംഗത്തെയും നിയമസഭയിലെയും പ്രവര്‍ത്തനം കൊണ്ട് മനസ്സിലെ സൂപ്പര്‍ ഹീറോ ആയിരുന്നു കാര്‍ത്തികേയന്‍. രാഷ്‌ട്രീയ രംഗത്തെ ആദര്‍ശത്തിന് ഉജ്ജ്വല മാതൃകയാണ് അദ്ദേഹം. - മമ്മൂട്ടി, നടന്‍
 
ആത്മമിത്രത്തെയാണ് നഷ്‌ടമായത്. രാഷ്‌ട്രീയ ജീവിതത്തില്‍ ഉടനീളം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് പോയ നേതാവായിരുന്നു കാര്‍ത്തികേയന്‍. - കെ എം മാണി, മന്ത്രി

വെബ്ദുനിയ വായിക്കുക