കാര്യങ്ങള്‍ ഈ അവസ്ഥവരെ എത്തിച്ചത് നിര്‍ഭാഗ്യകരം: വിഎം സുധീരന്‍
വെള്ളി, 24 മെയ് 2013 (11:30 IST)
PRO
PRO
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഈ അവസ്ഥയില്‍ എത്തിയത് നിര്‍ഭാഗ്യകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ബാംഗ്ലൂരിലെ ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച വിഷയം ഇന്നത്തെ അവസ്ഥയില്‍ എത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമായിരുന്നു. ഇപ്പോഴത്തെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പ്രശ്നങ്ങള്‍ എത്രയും വേഗം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നത് സംബന്ധിച്ച് അഭിപ്രായം പിന്നീട് പറയാം. കാരണം കാര്യങ്ങള്‍ നേരിട്ട് മനസിലാക്കാതെ ഒരു നിഗമനത്തില്‍ എത്തുന്നത് ശരിയല്ല. ഒരു മാസക്കാലമായി കോണ്‍ഗ്രസ് നേതാക്കളുമായി രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി.