കായകുളത്ത് ഭക്‍ഷ്യവിഷബാധ; ആറ് വിദ്യാര്‍ഥിനികള്‍ ചികിത്സയില്‍
ബുധന്‍, 6 മാര്‍ച്ച് 2013 (15:09 IST)
PRO
PRO
ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച് പത്ത് വിദ്യാര്‍ഥിനികള്‍ക്ക് ഭക്‍ഷ്യവിഷബാധ. ഇതില്‍ ആറുപേര്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍. കായംകുളത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനികളായ സൂര്യ, അനില, ജിസ, ടീന, രേശ്മ, അപര്‍ണ എന്നിവരെയാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞദിവസം രാത്രിയില്‍ ഹോസ്റ്റലില്‍നിന്നു ഭക്ഷണം കഴിച്ച ഉടനെ നാല് വിദ്യാര്‍ഥിനികള്‍ക്കാണ് ആദ്യം വിഷബാധയേറ്റത്. ഇവര്‍ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടിയശേഷം തിരികെ പോയി. തുടര്‍ന്നാണ് ആറ് വിദ്യാര്‍ഥിനികളെ ഭക്‌ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയിലാക്കിയത്.