കാമുകി പിണങ്ങിപ്പോയി; ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി ശേഷം സംഭവിച്ചത് ഇങ്ങനെ...

Webdunia
വെള്ളി, 19 മെയ് 2017 (10:30 IST)
കാമുകി പിണങ്ങിപ്പോയതിനെ തുടര്‍ന്ന് കൂറ്റന്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. തുടര്‍ന്ന് കാമുകി തിരിച്ചു വന്ന് വിളിച്ചതിനെ തുടര്‍ന്ന് ഇറങ്ങി. കായം കുളത്ത് കാമുകിയുമായി കുറേനാളായി ഒരുമിച്ച താമസിച്ചുവരികയായിരുന്ന പൂഞ്ഞാറുകാരനായ ബിജുവാണ് ഇത്തരത്തില്‍ ആത്മഹത്യ മുഴക്കിയത്. ഇന്നലെ പകല്‍ 11.30 നായിരുന്നു സംഭവം. 
 
പാലാ ബസ്സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന് മുകളിലുള്ള ടവറിന്റെ മുകളിലായിരുന്നു യുവാവ് കയറിയത്. ശേഷം യുവതി എത്തി ഇറങ്ങിവരാന്‍ അപേക്ഷിച്ചപ്പോള്‍ ബിജു താഴെയിറങ്ങി. ഇന്നലെ പൂഞ്ഞാറിലെ ബിജുവിന്റെ വീട്ടിലേക്ക് വരുന്നതിനിടയില്‍ ഇരുവരും പിണങ്ങി. 
 
അതേ തുടര്‍ന്ന് യുവതി ഈരാറ്റുപേട്ടയിലെ സ്വന്തം വീട്ടിലേക്ക് പോകാന്‍ തയ്യാറായി. ഇതോടെയാണ് ബിജു ടവറിന് മുകളില്‍ കയറിയത്. യുവതിയുടെ മൊബൈല്‍ നമ്പര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതനുസരിച്ച് ഇരാറ്റുപേട്ട ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ ആള്‍ക്കാര്‍ വിളിച്ചു പറയുകയും ഇവര്‍ എത്തി ബിജുവിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ആയിരുന്നു.
Next Article