കവിയൂര്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം 28ലേക്ക് മാറ്റി. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുന്നതിനായി ഹര്‍ജി മാറ്റിയത്.
ആത്മഹത്യ ചെയ്ത അനഘയുടെ ചെറിയച്ഛന് ഉണ്ണികൃഷ്ണന് നമ്പുതിരിപ്പാട് നല്കിയ ഹര്‍ജിയിലാണ് വിധി പറയുക.
2004 സെപ്തംബര്‍ 28-നായിരുന്നു കേസിനാസ്പദമായ സംഭവം. കവിയൂരിലെ വാടകവീട്ടില്‍ അനഘ, അച്ഛന് നാരായണന് നമ്പുതിരി, അമ്മ ശ്രീദേവി, അനിയത്തി അഖില, അനുജന് അക്ഷയ് എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.