കളി പൊലീസിനോട് വേണ്ട; ദിലീപിനെ ‘മെരുക്കാൻ’ പുതിയ തന്ത്രം മെനയുന്നു

ശനി, 15 ജൂലൈ 2017 (15:13 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത ദിലീപ് ചോദ്യം ചെയ്യലില്‍ സഹരിക്കുന്നില്ല എന്ന വാര്‍ത്ത പൊലീസ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിൽ ദിലീപ് സഹകരിക്കാത്ത പശ്ചാത്തലത്തിൽ മറുതന്ത്രങ്ങൾ തേടി അന്വേഷിച്ച് നടക്കുകയാണ് പൊലീസ്. 
 
കാവ്യ മാധവന്റെ കാക്കനാട്ടുള്ള സ്ഥാപനമായ ലക്ഷ്യയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്തതാണ് മുഖ്യതടസ്സം. ലക്ഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പൊലീസ്. സി ഡാറ്റില്‍ പരിശോധനയ്ക്ക് അയച്ച സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ ദിവസങ്ങളെടുക്കും. പള്‍സര്‍ സുനി ലക്ഷ്യയിൽ എത്തിയതിന്റെ ദൃശങ്ങള്‍ ലഭിച്ചാല്‍ കേസിലെ നിർണ്ണായക ഘട്ടം പിന്നിടും. 
 
ഗൗരവമായ ചോദ്യം ചെയ്യലിനിടയിലും ദിലീപ് തന്റെ ഹാസ്യം ഉപേക്ഷിക്കുന്നില്ലെന്ന വിവരവും പൊലീസ്  പുറത്ത് വിട്ടിരുന്നു. മിമിക്രി താരമായിട്ടാണ് ദിപീല് സിനിമയില്‍ പ്രവേശിക്കുന്നത്. സിനിമയില്‍ എത്തിയപ്പോള്‍ ഹാസ്യതാരമായി. പിന്നീട് ജനപ്രിയ നായകനായി മാറുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിനിടയിലും ദിലീപ് തമാശ വിടുന്നില്ല എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.
 
ദിലീപിന്റെ ഈ പ്രതികരണം ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അമര്‍ഷം ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  ഷൂട്ടിങ് തിരക്കുകള്‍ക്കിടെ താന്‍ ദൈവത്തോട് പത്ത് ദിവസം റെസ്റ്റ് തരണേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ദൈവം കേട്ടത് അറസ്റ്റ് എന്നാണെന്ന് തോന്നുന്നുവെന്ന് ചോദ്യം ചെയ്യലിന്റെ ഇടവേളയില്‍ ദിലീപ് പൊലീസുകാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക