മനുഷ്യ ശരീരത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ക്ലോര്‍പൈറിഫോസ് കീടനാശിനിയാണ് കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ചെറിയ സാന്നിധ്യം പോലും ശരീരത്തില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ചെടികളിലെ കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കാനാണ് ക്ലോറോപൈറിഫോസ് എന്ന കീടനാശിനി വ്യപകമായി ഉപയോഗിക്കുന്നത്.
യഥാര്‍ഥത്തില്‍ ക്ലോറോ പൈറിഫോസ് ഒരു വിഷവസ്തുവല്ല. ഈ കീടനാശിനി ശരീരത്തില്‍ പ്രവേശിക്കുകയും ശരീരം ഇതിനെ പ്രതിരോധിക്കുമ്പോള്‍ ആണ് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. കീടനാശിനി എന്‍സൈമുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ഇതിനെ പ്രതിരോധിക്കാന്‍ ശരീരം കൂടുതല്‍ എന്‍സൈം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ശാരീരിക പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയും ചെയ്യും.