കലാഭവന്‍ മണിയുടെ മരണം: അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്; പാഡിയിലെ സെപ്റ്റിക്ക് ടാങ്കില്‍ നിന്നും പാസ്റ്റിക്ക് കുപ്പി കണ്ടെത്തി

Webdunia
ശനി, 19 മാര്‍ച്ച് 2016 (12:30 IST)
കലഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ പാഡിയിലെ സെപ്റ്റിക്ക് ടാങ്കില്‍ നിന്നും പാസ്റ്റിക്ക് കുപ്പി കണ്ടെത്തി. ഇത് കീടനാശിനിയുടെ കുപ്പിയാണോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 
 
മണിയുടെ മരണം സംബന്ധിച്ച്‌ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പൊലീസ് പാഡിയില്‍ വീണ്ടും വിശദമായ പരിശോധനകള്‍ നടത്തുന്നത്. പാഡിയില്‍ രാത്രി വൈകിയും മദ്യ സര്‍ക്കാരം നടക്കാറുണ്ടെന്ന് അയല്‍വാസിയായ മണികണ്ഠന്‍ വെളിപ്പെടുത്തി. 
 
അതേസമയം നടന്മാരായ ജാഫറിനേയും സാബുവിനേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കൂടാതെ വിദേശത്തുള്ള ജോമോനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.