കരുണാകരന്‍ മുരളിയുടെ വീട്ടില്‍

തിങ്കള്‍, 19 മെയ് 2008 (15:52 IST)
KBJWD
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ കോഴിക്കോട്ട് മകന്‍ മുരളീധരന്‍റെ വസതിയിലെത്തി. എന്‍.സി.പി വിട്ട ശേഷം ആദ്യമായാണ് കരുണാകരന്‍ മുരളിയുടെ വസതിയിലെത്തുന്നത്.

ഇന്ന് വൈകിട്ട് കോഴിക്കോട്ട് നടക്കുന്ന കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കരുണാകരന്‍ എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കരുണാകരന്‍ നേരെ മകന്‍ മുരളീധരന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു. മുരളിയുടെ ഭാര്യ കരുണാകരനെ സ്വീകരിച്ചു.

ഏകദേശം ഒരു മണിക്കൂറോളം സമയം അദ്ദേഹം അവിടെ ചെലവഴിച്ചു. അതിന് ശേഷം കോഴിക്കോട് ഗസ്റ്റ് ഹൌസിലേക്ക് പോയി.

വെബ്ദുനിയ വായിക്കുക