കരുണാകരനൊപ്പം നിന്നവര്‍ക്ക് അവഗണന: കെ മുരളീധരന്‍

ശനി, 18 ഫെബ്രുവരി 2012 (05:38 IST)
PRO
PRO
കെ കരുണാകരനൊപ്പം നിന്നവര്‍ക്ക് അവഗണനയെന്ന് കെ മുരളീധരന്‍ എം എല്‍ എം. കരുണാകരനോടൊപ്പം നിന്നവര്‍ക്ക് കോര്‍പ്പറേഷന്‍, ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഒന്നും നല്‍കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.

ഞാന്‍ ഗ്രൂപ്പ് കളിക്കുകയല്ല. കരുണകാരന്റെ ഒപ്പം നിന്നവര്‍ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തത് ദൌര്‍ഭാഗ്യകരമാണ്. എന്നാല്‍ ഈ കാര്യത്തില്‍ ആരോടും പരാതിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

എല്‍ ഡി എഫ് ഭരിക്കുകയാണെങ്കില്‍ നല്ലതെല്ലാം എടുത്ത് ബാക്കിവന്നവ ഘടകകക്ഷികള്‍ക്ക് കൊടുക്കുകയാണ് പതിവ്. എന്നാല്‍ കോണ്‍ഗ്രസ് ഘടകകക്ഷികള്‍ക്ക് എല്ലാം വിളമ്പിക്കൊടുത്ത ബാക്കിയാണ് എടുക്കുന്നത്. ഉമ്മന്‍ചാണ്ടി വേഗത്തില്‍ ഓടുമ്പോള്‍ പാസഞ്ചറിന്റെ വേഗത്തിലാണ് ചില മന്ത്രിമാര്‍. മുഖ്യമന്ത്രിയോടൊപ്പം നന്നായി പ്രവര്‍ത്തിച്ച് ഇതേ മന്ത്രിമാര്‍ അഞ്ചുകൊല്ലം തികയ്ക്കണം- കെ മുരളീധരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക