കരിപ്പൂരില്‍ റണ്‍വേക്ക് തകരാര്‍, താല്‍കാലികമായി അടച്ചു
തിങ്കള്‍, 20 മെയ് 2013 (11:50 IST)
PRO
PRO
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റണ്‍വേക്ക് തകരാറുപ്പറ്റിയത്തിനെ തുടര്‍ന്നു വിമാനത്താവളത്തിലെ ഒരു റണ്‍വേ താല്‍കാലികമായി അടച്ചു. കരിപ്പൂരില്‍ രണ്ട് റണ്‍വേകള്‍ ഉള്ളതിനാല്‍ ഇവിടെ നിന്നുള്ള സര്‍വീസ് മുടങ്ങില്ല.
ഇന്നലെ രാത്രി 9.30നു കോഴിക്കോട് - ജിദ്ദ ജംബോ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് റണ്‍വേയ്ക്ക് തകരാറ് പറ്റിയത്.
റണ്‍വേ അടച്ചിടാന്‍ ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദേശം നല്‍കി. ഇക്കാര്യം എല്ലാ വിമാനത്താവളങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും റണ്‍വേയുടെ അറ്റകുറ്റപണി ആറു മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കേടുപാടു സംഭവിച്ച റണ്‍വേ പൂര്‍ണപ്രവര്‍ത്തന സജ്ജമാവുവാന്‍ മൂന്നു ദിവസമെടുക്കും.