ട്രാക്‍ടറിനെയും കമ്പ്യൂട്ടറിനെയും എതിര്‍ത്ത കമ്യൂണിസ്റ്റുകാര്‍ വികസനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. എന്നാല്‍ കാലത്തിനൊത്ത മാറ്റത്തില്‍ വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസ്സുകാരെന്നും സോണിയ പറഞ്ഞു. വിവരാവകാശ നിയമം, തൊഴിലുറപ്പുപദ്ധതി, കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളാണെന്നാണ് എല്‍ ഡി എഫ്അവകാശപ്പെടുന്നത്. എന്നാല്‍ ഇതെല്ലാം യു പി എ സര്‍ക്കാറിന്റെ പദ്ധതികളാണെന്നും സോണിയ പറഞ്ഞു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സോണിയ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം, കോഴിക്കോട് എന്നിവിടങ്ങളില്‍ ബുധനാഴ്ച പ്രസംഗിച്ചു. എല്‍ ഡി എഫ് ഭരണത്തിന്റെ ഫലമായി കേരളം അഞ്ചുകൊല്ലം പിന്നോട്ട് പോകുകയാണുണ്ടായതെന്ന് സോണിയ ചൂണ്ടിക്കാട്ടി. സുനാമി പുനരധിവാസത്തിനും കുട്ടനാട് പാക്കേജിനും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം വേണ്ടവിധം വിനിയോഗിക്കാത്തതിനെക്കുറിച്ച് എല്‍ ഡി എഫ് നേതാക്കള്‍ വിശദീകരണം നല്‍കണമെന്നും സോണിയ ആവശ്യപ്പെട്ടു. യു പി എ സര്‍ക്കാര്‍ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാറിന് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. മലബാറില്‍, സി പി എം അക്രമം അഴിച്ചുവിടുകയാണ്. പോലീസിനെ ഉപയോഗിച്ചാണ് ഈ അക്രമവാഴ്ച.
യു ഡി എഫ് സ്ഥാനാര്‍ഥികളുടെ ജയം കേരളത്തിന്റെ ജയമായിരിക്കും. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്ന പുതിയ യുഗപ്പിറവിയായിരിക്കും അതെന്നും സോണിയ പറഞ്ഞു. യു പി എ സര്‍ക്കാര്‍ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുക്കിയതായും സോണിയ പറഞ്ഞു. വികസനം എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യമായി ലഭ്യമാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും സോണിയ വ്യക്തമാക്കി.