കപ്പലുടമകള്‍ 10 ലക്ഷം രൂപകൂടി കെട്ടിവയ്ക്കണം: ഹൈക്കോടതി
തിങ്കള്‍, 27 ഫെബ്രുവരി 2012 (22:40 IST)
PRO
PRO
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്സിയുടെ ഉടമകള്‍ 10 ലക്ഷം രൂപകൂടി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. മത്സ്യത്തൊഴിലാളികള്‍ ജോലിചെയ്തിരുന്ന സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
കപ്പലിന്റെ ഉടമകള്‍ 25 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവയ്ക്കണമെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. വെടിയേറ്റ് മരിച്ച കൊല്ലം സ്വദേശി വാലന്റൈന്റെ ഭാര്യ ഡോറമ്മയ്ക്കും കുട്ടിക്കും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ഈ ഉത്തരവ്.
അതേസമയം എന്‍റിക്ക ലെക്സി നാളെ വൈകുന്നേരം അഞ്ചു മണിവരെ കൊച്ചി തുറമുഖം വിട്ടുപോകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ വെടിയേറ്റുമരിച്ച ജലസ്റ്റിന്റെ കുടുംബം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്. ഒരുകോടി രൂപ നല്‍കാന്‍ കപ്പല്‍ ഉടമകള്‍ എന്തുകൊണ്ട് മടി കാണിക്കുന്നെന്ന് കോടതി ചോദിച്ചു.