ദേശീയഗെയിംസില്‍ വനിതകളുടെ 500 മീറ്റര്‍ സിംഗിള്‍ കനോയിംഗില്‍ നിത്യ കുര്യാക്കോസ് സ്വര്‍ണം നേടി. ഒപ്പം, സുബി അലക്സാണ്ടര്‍, ആതിര ശൈലപ്പന്‍, ബെറ്റി ജോസഫ്, നിത്യ കുര്യാക്കോസ് എന്നിവരടങ്ങിയ ടീം വനിതകളുടെ 500 മീറ്റര്‍ സി 4 കനോയിങ്ങിലും സ്വര്‍ണം നേടി. ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം 24 ആയി.
പുരുഷന്മാരുടെ കയാക്കിങ് 500 മീറ്റര്‍ കെ ഫോറില്‍ വിഷ്ണു രഘുനാഥ്, പ്രസന്നകുമാര്‍, രഞ്ജിത്, ഇ കെ സാജു എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.