കനത്ത മഴ: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേ അടച്ചു

തിങ്കള്‍, 5 ഓഗസ്റ്റ് 2013 (11:08 IST)
PRO
കനത്ത മഴയെതുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേ അടച്ചുവെന്ന് റിപ്പോര്‍ട്ട്. എയര്‍പോര്‍ട് ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റിന്റെ നിര്‍ദേശപ്രകാരമാണ് റണ്‍വേ അടച്ചത്. നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കരിപ്പൂരിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും തിരിച്ചുവിട്ടിട്ടുണ്ട്.

വെള്ളം കയറിയതിനാല്‍ ഉച്ചയ്ക്ക് ഒരു മണിക്ക് സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തിയതിനുശേഷം മാത്രമേ റണ്‍വേ തുറക്കുന്നകാര്യം തീരുമാനിക്കൂവെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു.

വെബ്ദുനിയ വായിക്കുക