കണ്ണൂര്‍ വിമാനത്താവളം: നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 17ന്‌

ശനി, 20 നവം‌ബര്‍ 2010 (12:06 IST)
കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 17ന് നടക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. കേന്ദ്രവ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്.

46 ശതമാനം സ്വകാര്യപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ ഏറ്റെടുത്ത 1,300 ഏക്കര്‍ ഭൂമിയ്ക്കു പുറമേ 700 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കും.

രണ്ടു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

വെബ്ദുനിയ വായിക്കുക