കണ്ണന്‍‌ദേവന്‍ സര്‍വേ പൂര്‍ത്തിയായി

ഞായര്‍, 13 ഏപ്രില്‍ 2008 (16:28 IST)
WDWD
കണ്ണന്‍ ദേവന്‍ മലയിലെ സര്‍വേ പൂര്‍ത്തിയായതായി റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുളള നടപടികള്‍ ഒരു മാസത്തിനുള്ളില്‍ തുടങ്ങും.

ഏറ്റെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭൂമി ലഭിക്കുക വനം വകുപ്പിനായിരിക്കുമെന്ന് സൂചനകളുണ്ട്. ഇരുപത്തി ഒന്‍പത് ബ്ലോക്കുകളില്‍ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്.

ഒരുലക്ഷത്തി മുപ്പത്തി ഏഴായിരത്തി നാണൂറ് ഏക്കര്‍ ഭൂമിയാണ് അളക്കുന്നത്. ഇതില്‍ 57428 ഏക്കര്‍ ടാറ്റയുടെ കൈവശമാണ്. അവശേഷിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണ്.

ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഒന്‍പത് ഭൂ‍വുടമകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ടാറ്റയും ഉള്‍പ്പെടുന്നു. ഭൂമി എറ്റെടുക്കും മുന്‍പ് ഈ പരാതികളിലും തീര്‍പ്പ് കല്‍പ്പിക്കും.

വെബ്ദുനിയ വായിക്കുക