കടല്‍ക്കൊല: ഇറ്റലിയുടെ പഴികേള്‍ക്കാന്‍ കേരളാ പൊലീസ്
തിങ്കള്‍, 25 മാര്‍ച്ച് 2013 (12:38 IST)
PRO
PRO
കടല്‍ക്കൊലക്കേസില്‍ കേരളാ പൊലീസീതിരെ ഇറ്റലിയുടെ രൂക്ഷ വിമര്‍ശനം. ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുരയാണ് കേരളാ പൊലീസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നാവികര്‍ സഞ്ചരിച്ച കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് തന്ത്രപൂര്‍വം കോണ്ടുപോയത് കേരളാ പോലീസ് ആണെന്ന് മിസ്തുര ആരോപിച്ചു. കേരളാ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മൊഴി ഉദ്ധരിച്ചാണ് അദ്ദേഹം പുതിയ വാദമുഖവുമായി രംഗത്തുവന്നത്.
രാജ്യാന്തര സുമുദ്രാതിര്‍ത്തിയല്‍ല്‍വച്ചാണ് വെടിവയ്പ്പ് നടന്നത്. എന്നാല്‍ തന്ത്രപരമായാണ് പൊലീസ് ക്യാപ്റ്റനെയും ഷിപ്പിനെയും ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ എത്തിച്ചത്. ഇത് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തുറന്നു പറഞ്ഞിട്ടുള്ളതാണെന്ന് മിസ്തുര ചൂണ്ടിക്കാട്ടി.
മീന്‍പിടിത്തക്കാര്‍ മരിച്ച സംഭവത്തില്‍ ഇറ്റലിക്ക് ദുഃഖം ഉണ്ടെന്ന പറഞ്ഞ അദ്ദേഹം പക്ഷേ, വിഷയം രമ്യമായി പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ഫോര്‍മുല കണ്ടെത്തണമെന്നും നിര്‍ദേശിച്ചു.
ഇറ്റാലിയന്‍ മറീനുകളുടെ വിഷയം ഇത്രയും വിവാദമാകാന്‍ കാരണം കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയാണെന്ന് കഴിഞ്ഞ ദിവസം മിസ്തുര കുറ്റപ്പെടുത്തിയിരുന്നു.