കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഫെബ്രുവരി 21-ന് തറക്കല്ലിടും. കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കേന്ദ്ര മന്ത്രിസഭായോഗം കോച്ച് ഫാക്ടറിക്ക് അംഗീകാരം നല്‍കിയിരുന്നു. 576 കോടി രൂപാ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാവും നടപ്പാക്കുക.
സ്വകാര്യ പങ്കാളിയെ ആഗോള ടെണ്ടര്‍ വിളിച്ചാവും കണ്ടെത്തുക. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫാക്ടറിയ്ക്ക് 200 ഓളം കോച്ചുകള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടാവും. ആദ്യം സ്റ്റീല്‍ കോച്ചുകളും പിന്നീട് അലുമിനിയം കോച്ചുകളുമായിരിക്കും ഫാക്ടറിയില്‍ നിര്‍മ്മിക്കുക.