ഒൻപതു വയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ് ചെയ്തു. അയിരൂർ ചാരുംകുഴി തേവാനം ചരുവിള വീട്ടിൽ രാജീവൻ അയിരൂർ പോലീസിന്റെ വലയിലായത്.
2015 നവംബർ ഇരുപത്തഞ്ചിന് വെളുപ്പിന് ഉറങ്ങിക്കിടക്കുകയായിരുന്ന അയിരൂർ സ്വദേശിയായ ബാലനെ വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്നായിരുന്നു ഇയാൾ പീഡിപ്പിച്ചത്. പോലീസിൽ പരാതിപ്പെട്ടതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾ വീട്ടിനടുത്ത് മടങ്ങിയെത്തിയതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ വലയിലായത്. കണ്ണൂർ, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിലെ പല ഭാഗത്തും ഇയാൾ ഒളിവിൽ കഴിഞ്ഞതായി പോലീസ് വെളിപ്പെടുത്തി.