സിഎവിദ്യാർത്ഥിനി മിഷേൽ ഷാജി വർഗീസിന്റെ ദുരൂഹമരണം ക്ലൈമാക്സിലേക്ക്. മിഷേൽക്കേസ് ഉടൻ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. മിഷേലിന്റെ മരണം കൊലപാതകമല്ലെന്നും, ആത്മഹത്യ തന്നെയാണെന്നുമുള്ള കണ്ടെത്തലിൽ തന്നെയാണ് ക്രൈംബ്രാഞ്ച്. ഇതേതുടർന്നാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്.
മിഷേലിന്റെ മരണം കൊലപാതകമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. പ്രതിഷേധം ശക്തമായതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നാൽ അന്വേഷണത്തിൽ മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. മിഷേൽ ഷാജിയെ കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് മിഷേലിന്റേത് ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിയത്.