ഒഎന്‍വി കവിതകളില്‍ നിറയുന്നത് കാല്പനികത: പ്രധാനമന്ത്രി
വെള്ളി, 11 ഫെബ്രുവരി 2011 (16:59 IST)
ഒ എന്‍ വി കവിതകളില്‍ നിറയുന്നത് കാല്പനികതയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരം ഒ എന്‍ വി കുറുപ്പിന് സമ്മാനിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒ എന്‍ വി കുറുപ്പിന്‍റെ കവിതകളില്‍ സാമൂഹിക പ്രതിബദ്ധതയും കാല്‍പനികതയുമാണ് നിറഞ്ഞു നില്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം വനിതാ കോളജില്‍ വെച്ചു നടന്ന പ്രൌഡഗംഭീരമായ ചടങ്ങിലാണ് മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വിക്ക് പ്രധാനമന്ത്രി പുരസ്കാരം സമ്മാനിച്ചത്.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി, സാംസ്കാരിക മന്ത്രി എം എ ബേബി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍ എം പി എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു.
മഹാകവി അക്കിത്തം, എം ടി വാസുദേവന്‍ നായര്‍ തുടങ്ങിയ പ്രമുഖരാല്‍ സമ്പന്നമായിരുന്നു സദസ്സ്.