ഐഒസി പ്ലാന്റില്‍ വാതകചോര്‍ച്ച

തിങ്കള്‍, 5 മെയ് 2014 (11:19 IST)
ഉദയംപേരൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റില്‍ വാതകചോര്‍ച്ച. ബുള്ളറ്റ്‌ ടാങ്കറില്‍ നിന്ന്‌ വാതകം പകരുന്നതിനിടെ എമര്‍ജന്‍സി വാല്‍വ്‌ തുറന്നുപോയതാണ്‌ ചോര്‍ച്ചയ്‌ക്ക് കാരണം. 
 
സംഭവത്തെ തുടര്‍ന്ന്‌ പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്‌. വാല്‍വിലെ മര്‍ദ്ദം കൂടിയതാണ്‌ വാതക ചോര്‍ച്ചയ്‌ക്ക് കാരണമായത്. 
 
ഐഒസിഎല്ലും അഗ്നിശമന സേനയും വാല്‍വ്‌ അടച്ച്‌ വാതക ചോര്‍ച്ച തടയാനുള്ള ശ്രമം തുടരുകയാണ്‌. സുരവക്ഷാ മുന്‍കരുതലെന്ന നിലയില്‍ പരിസരത്തു നിന്ന്‌ ഒഴിപ്പിക്കുന്നുണ്ട്‌. അപകട ഭീഷണിയില്ലെന്ന്‌ ഐഒസി അധികുതര്‍ അറിയിച്ചിട്ടുണ്ട്‌. അതേ സമയം സുരക്ഷ ഭീഷണി ഉയര്‍ത്തുന്ന സംഭവങ്ങള്‍ പ്ലാന്റില്‍ പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക