എ കെ ആന്റണി സ്വപ്നലോകത്താണെന്ന് പിണറായി

തിങ്കള്‍, 31 മാര്‍ച്ച് 2014 (12:57 IST)
PRO
PRO
കേന്ദ്രസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നു പറയുന്ന എ കെ ആന്റണി സ്വപ്നലോകത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും പിണറായി പറഞ്ഞു‍. തെരെഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

രാജ്യത്ത് കോണ്‍ഗ്രസിനെതിരെയുള്ള ജനവികാരം ആന്റണി അറിയുന്നില്ലെന്നു പിണറായി പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക