എസ്‌പിമാര്‍ക്ക് മുകളില്‍ കോണ്‍ഗ്രസിന്‍റെ സൂപ്രണ്ടുമാര്‍!

തിങ്കള്‍, 30 ജനുവരി 2012 (20:25 IST)
ഇപ്പോള്‍ എല്ലാ ജില്ലകളിലും എസ് പിമാര്‍ക്ക്‌ മുകളില്‍ കോണ്‍ഗ്രസുകാരായ സൂപ്പര്‍ സൂപ്രണ്ടുമാരെ നിയമിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കവേയാണ് കോടിയേരി ഈ ആരോപണം ഉന്നയിച്ചത്.

പൊലീസിലെ കോണ്‍ഗ്രസുകാരാണ്‌ ഇപ്പോള്‍ പൊലീസ്‌ സ്റ്റേഷനുകള്‍ ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ് പി സ്ഥാനത്ത്‌ നിന്നും ഐ പി എസുകാരെ ഒഴിവാക്കുന്നത് എസ് പിമാര്‍ക്ക്‌ മുകളില്‍ കോണ്‍ഗ്രസുകാരായ സൂപ്പര്‍ സൂപ്രണ്ടുമാരെ നിയമിക്കാനാണെന്നും കോടിയേരി ആരോപിച്ചു.

വെബ്ദുനിയ വായിക്കുക