മലപ്പുറത്ത് എസ്ഡിപിഐ ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറി. മലപ്പുറം ജില്ല വിഭജിച്ച് രണ്ട് ജില്ലകളാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എസ്ഡിപിഐ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നത്.
ജില്ലില്‍ മിക്കയിടത്തും എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയാണ്. ഹര്‍ത്താല്‍ നേരിടാന്‍ ആവശ്യത്തിന് പോലീസിനെ നിയോഗിച്ചിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അങ്ങാടിപ്പുറത്ത് രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു നേരെ കല്ലേറുണ്ടായി.
തിരൂരിലും കരിങ്കലത്താണിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ .