എന്‍എസ്എസിന്റെ വിമര്‍ശനം കാര്യം സാധിക്കാന്‍: കെ എസ് യു

ചൊവ്വ, 24 ജൂലൈ 2012 (17:47 IST)
PRO
PRO
എന്‍ എസ് എസിനെതിരെ കെ എസ് യു രംഗത്ത്. സര്‍ക്കാരിനെതിരെയുള്ള എന്‍എസ്‌എസിന്റെ വിമര്‍ശനം കാര്യം സാധിക്കാന്‍ വേണ്ടിയാണെന്ന് കെ എസ്‌ യു സംസ്ഥാന പ്രസിഡന്റ്‌ വി എസ്‌ ജോയ്‌. അതുകൊണ്ടുതന്നെ വിമര്‍ശനം കാര്യമാക്കേണ്ടതില്ലെന്നും ജോയ് പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കേണ്ട 29 ഇന കര്‍മപരിപാടികളുമായി കെഎസ്‌യു അവകാശപത്രിക സമര്‍പ്പിച്ചു. എറണാകുളം ഡി ഇ ഓഫിസിലേക്ക്‌ സംഘടിപ്പിച്ച മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്‌ ജോയ്‌.

വെബ്ദുനിയ വായിക്കുക